Sunday, November 4, 2007

സ്നേഹിതേ നിനക്കായി ....

ജൂണ്‍ മാസത്തിലെ ഒരു തണുത്ത മഴയുള്ള വെളുപ്പാന്‍കാലം. പുതച്ചുമൂടിക്കിടന്നു സ്വപ്നം കാണുന്ന എന്റെ മുഖത്ത് എന്ത...മഴപെയ്യുവാണോ? അല്ല അത് അമ്മ വെള്ളമൊഴിച്ചതായിരുന്നു.,

അമ്മെ....

ഒരു 5 മിനിട്ടു കൂടി....ഞാനവളെ ഒന്നുഇ കെട്ടിക്കോട്ടെ....

ഫ::: എണീക്കെട.....

എണീച്ചു ട്യൂഷനു പോടാ....

മടിയോടെ ഞാനെണീച്ച് കുളിച്ച് (അതു പതിവൊന്നുമല്ല) ഭഷ്കണം കഴിച്ച് ഇറങ്ങി. സൈക്കിളിനു കാറ്റിലായിരുന്നു. ആ കാറ്റിലാത്ത സൈക്കിളും ഉന്തികൊണ്ട് ഞാന്‍ നടന്നു തുടങ്ങി. മിനിച്ചേച്ചിയുടെ വീട്ടിലാണു ട്യൂഷന്‍. പതിവിലാതെ പുതിയൊരു ലേഡി ബേഡിന്റെ സൈക്കിള്‍ അവിടിരിക്കുന്നത് എന്റെ കണ്ണില്‍ കുത്തിക്കയറി.
ഒരു അന്ധാളിപ്പോടെ ഞാന്‍ മെല്ലെ മെല്ലെ കയറി ചെന്നു.

മിനിച്ചേച്ചി: ഇന്നു പതിവിലും നേരത്തെയാണല്ലൊ. ട്യൂഷന്‍ തീരാറായി.

ഞാന്‍ മനസ്സില്‍ പറഞ്ഞു " ശ്ശെ കഷ്ടായല്ലൊ." (പുതിയ പെണ്ണു വന്നതുകാരണം)

ഞാന്‍ മെല്ലെ എന്റെ അടുത്തിരുന്ന പുതിയ പെണ്ണിനെ ശ്രദ്ധിച്ചു.

അവള്‍ കളിയാക്കുന്ന രീതിയില്‍ എന്നെ ഒന്നു നോക്കി.

അവളുടെ നോട്ടത്തില്‍ ഞാന്‍ ഉരുകിപ്പോകുന്നതുപോലെ തോന്നി.

ട്യൂഷന്‍ കഴിഞ്ഞു. ഞങ്ങള്‍ സ്കൂളിലേക്കു.
എന്റെ കൂട്ടുകാരനായ രാഹുലിനോടു ഞാന്‍ പറഞ്ഞു. " അളിയാ അവള്‍ ആ പുതിയ കൊച്ചു ശരിയല്ലല്ലൊ. അവള്‍ക്കിട്ടു നാളെ ഒരു പണി കൊടുക്കണം. അവള്ക്ക്‌ ഇന്നെന്നെ കളിയാക്കി.

പത്താംക്ലാസിലേക്കുള്ള പോക്കാണു. ട്യൂഷന്‍ നേരത്തെ തുടങ്ങിയതുകൊണ്ട് സ്കൂളിലേക്കു പോകാനുള്ള വലിയ മടിയൊന്നുമില്ലായിരുന്നു.
10 സീയിലെ അവസാന ബെന്ചില്‍ ഞാനും രാഹുലും കൂടെ പോയിരുന്നു.
മുടിയാനെക്കൊണ്ട് ആ കൊച്ചും വന്നു എന്റെ ക്ലാസ്സിലേക്ക്.

മറിയാമ്മ ടീച്ചറാണു ക്ലാസ്സ് ടീച്ചര്‍. രാവിലെ എഴുന്നള്ളി. അറ്റന്‍ഡന്‍സ് എടുത്തു. പെണ്ണിന്റെ പേരു ശാരിക.

തുടരും ......

3 comments:

Sujith Bhakthan said...

പ്രിയ ഷോമളന്‌

മലയാളബൂലോഗത്തിലേക്കു സ്വാഗതം.

ശ്രീ said...

സ്വാഗതം.

അക്ഷരത്തെറ്റുകള്‍‌ കുറച്ചു കൂടി ശ്രദ്ധിയ്ക്കുമല്ലോ.

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്വാഗതം.

തുടക്കം തന്നെ തുടരനിലാണല്ലോ കീബോര്‍ഡ്. അപ്പോള്‍ ബൂലോഗത്തൊരു പുതുമുഖമല്ല അല്ലേ?